വീട് വാങ്ങുന്നതിനായി അഡ്വാന്‍സ് തുക നല്‍കി താമസം തുടങ്ങിയ വീട്ടില്‍ നിന്നും ഇറക്കിവിടാന്‍ വീടമസ്ഥന്‍ ശ്രമിക്കുന്നതായി യുവതിയുടെ പരാതി. കൊഴുവനാല്‍ പുളിക്കക്കുന്നേല്‍ സീമയാണ് വീട്ടുടമയ്ക്കും പൊലീസിനുമെതിരെ ആക്ഷേപവുമായി രംഗത്തെത്തിയിരിക്കുന്നത്. കൊഴുവനാല്‍ സ്വദേശിയുടെ വീട് വാങ്ങുന്നതിനായി 35 ലക്ഷം രൂപാ അഡ്വാന്‍സ് നല്‍കിയിരുന്നുവെന്നാണ് സീമാ പറയുന്നത്. എന്നാല്‍ പറഞ്ഞിരുന്ന സമയത്ത് ആധാരം നടത്താന്‍ കഴിയാതെ വന്നതോടെ വീട്ടില്‍ നിന്നും ഒഴിയണമെന്ന് ഉടമ ആവശ്യപെടുകയായിരുന്നു. അഡ്വാന്‍സ് നല്‍കിയ തുക മടക്കി നല്‍കാനും ഉടമ തയ്യാറായില്ലെന്ന് സീമാ പറയുന്നു. വീട്ടുടമസ്ഥന് ഒത്താശ ചെയുന്ന നിലപാടാണ് പൊലീസിനുള്ളതെന്നും സീമ പറഞ്ഞു. ഏറ്റുമാനൂരില്‍ പെട്രോള്‍ പമ്പില്‍ പണംനല്കാതെ തട്ടിച്ചെന്ന കേസില്‍ പോലീസ് ഭര്‍ത്താവ് റോയിയെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ഭര്‍ത്താവിനെ കള്ളക്കേസില്‍ കുടുക്കുകയായിരുന്നുവെന്നാണ് സീമയുടെ ആരോപണം.
0 Comments