രാത്രിയില്‍ വീട്ടില്‍ മോഷ്ടാവ് കയറുന്നത് CCTV വഴി കണ്ടതിനെ തുടര്‍ന്ന് പോലീസിനെ വിവരമറിയിച്ച് മോഷ്ടാവിനെ കുടുക്കിയ സോണിയ മാത്യുവിന് ആദരം. മുത്തോലിയില്‍ ഭര്‍തൃവീട്ടിലുള്ള സോണിയ കീഴൂരിലെ സ്വന്തം വീട്ടിലെ സിസിടിവി ദൃശ്യങ്ങള്‍ കണ്ടപ്പോഴാണ് മോഷ്ടാവിനെ കാണുന്നത്. തുടര്‍ന്ന് വീട്ടുകാര്‍ ഭയപ്പെടാതിരിക്കാന്‍ അവരെ അറിയിക്കാതെ വീടിന് അയല്‍പക്കത്തുള്ളയാളെയും പോലീസ് സ്‌റ്റേഷനിലും അറിയിക്കുകയായിരുന്നു. വിവേകത്തോടെയുള്ള ഈ പെരുമാറ്റത്തിനായിരുന്നു പോലീസ് ആദരം. പാലാ എസ്എച്ചഒ കെപി ടോംസന്റെ നേതൃത്വത്തിലുള്ള സംഘമാണ് സോണിയയ്ക്ക് മൊമെന്റോ കൈമാറിയത്.




0 Comments