കിടങ്ങൂര്‍ പികെവി വനിതാ ലൈബ്രറിയുടെ നേതൃത്വത്തില്‍ കിടങ്ങൂര്‍ എല്‍.എല്‍.എം ആശുപത്രിയുടെയും കിടങ്ങൂര്‍ ഗ്രാമപഞ്ചായത്തിന്റെയും സഹകരണത്തോടെ പാലിയേറ്റീവ് ദിനാചരണം സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ജോസ്‌മോന്‍ മുണ്ടയ്ക്കല്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബോബി മാത്യു, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ മേഴ്‌സി ജോണ്‍, അശോക് കുമാര്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഹേമ രാജു, വാര്‍ഡ് മെംബര്‍ കുഞ്ഞുമോള്‍ ടോമി, ലൈബ്രറി കൗണ്‍സില്‍ ഭാരവാഹികളായ റോയി ഫ്രാന്‍സീസ്, സികെ ഉണ്ണികൃഷ്ണന്‍, ജോസ് തെക്കനാട്ട് എന്നിവര്‍ സംബന്ധിച്ചു. കൂടല്ലൂര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെവി ഷിബുമോന്‍, സിസ്റ്റര്‍ രമണി, സി ആന്‍ജോസ് എസ് വിഎം എന്നിവര്‍ സംബന്ധിച്ചു. സ്‌നേഹസാന്ത്വന ധനസഹായ വിതരണവും ചടങ്ങില്‍ നടന്നു.




0 Comments