അതിരമ്പുഴ സെന്റ് മേരീസ് ഫൊറോനാ പള്ളിയില്‍ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളിന് ജനുവരി19ന് കൊടിയേറും. രാവിലെ ഏഴിന് പള്ളിവികാരി റവ.ഡോ.ജോസഫ് മുണ്ടകത്തില്‍ കൊടിയേറ്റ് കര്‍മം നിര്‍വഹിക്കും. അസിസ്റ്റന്റ് വികാരിമാരായ ഫാ. ലിബിന്‍ തുണ്ടിയില്‍, ഫാ.ബിബിന്‍ കൊച്ചീത്ര, ഫാ.റ്റോണി നമ്പിശേരിക്കളം എന്നിവര്‍ സഹകാര്‍മികരാകും. തിരുനാളിനോടനുബന്ധിച്ച് ചന്തക്കടവിലെ അലങ്കാരങ്ങള്‍ക്ക് തുടക്കമായി. ചന്തക്കുളത്തിന് നടുവില്‍ 100 അടിയോളം ഉയരമുളള കൊടിമരം ഉയര്‍ത്തിയതോടെയാണ് അലങ്കാര പ്രവൃത്തികള്‍ ആരംഭിച്ചത്. രാവിലെ വികാരി റവ.ഡോ.ജോസഫ് മുണ്ടകത്തില്‍ കൊടിമരം ആശീര്‍വദിച്ചു. 24, 25 തീയതികളിലാണ് പ്രധാന തിരുനാള്‍.




0 Comments