വലവൂര്‍ ഗവ: യു പി സ്‌കൂളില്‍ പച്ചക്കറി വികസന പദ്ധതിയ്ക്ക് തുടക്കമായി. കരൂര്‍ ഗ്രാമപ്പഞ്ചായത്ത്, കാര്‍ഷിക വികസന കര്‍ഷക ക്ഷേമവകുപ്പ് , പിടിഎ എന്നിവര്‍ സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. കരൂര്‍ ഗ്രാമപ്പഞ്ചായത്ത് വൈസ്.പ്രസിഡന്റ് സീന ഉദ്ഘാടനം ചെയ്തു. വിഷരഹിത ജൈവ പച്ചക്കറികള്‍ ഉല്പാദിപ്പിക്കുന്നതിനും അവ കുട്ടികള്‍ക്ക് നല്‍കുന്നതിനുമുള്ള പദ്ധതിയാണിത്. തരിശായി കിടന്നിരുന്ന സ്ഥലം കൃഷിയോഗ്യമാക്കിയെടുത്ത് അവിടെ കൃഷിഭവനില്‍ നിന്നും മണ്ണുത്തി അഗ്രിക്കള്‍ചറല്‍ ഫാമില്‍ നിന്നും എത്തിച്ച അത്യുല്പാദനശേഷിയുള്ള വിത്തുകള്‍ മുളപ്പിച്ച് നടുകയാണ് ചെയ്യുന്നത്. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ ഇന്‍ ചാര്‍ജ് അനസിയ രാമന്‍, കരൂര്‍ അഗ്രിക്കള്‍ച്ചറല്‍ ഓഫീസര്‍ നിമിഷ, കരൂര്‍ പഞ്ചായത്ത് അസി. എന്‍ജിനീയര്‍ ബിബിന്‍, സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ രാജേഷ്, പിടിഎ പ്രസിഡന്റ് റെജിമോന്‍, അധ്യാപിക പ്രിയ സെലിന്‍ എന്നിവര്‍ സംസാരിച്ചു.




0 Comments