Breaking...

9/recent/ticker-posts

Header Ads Widget

ബസ് കാത്തിരിപ്പ് കേന്ദ്രം ഉദ്ഘാടനം ചെയ്തു


നാടിന്റെ വികസനകാര്യത്തില്‍ രാഷ്ട്രീയ ചിന്തകള്‍ക്കും ജാതി-മത ചിന്തകള്‍ക്കും അതീതമായ കൂട്ടായ്മയാണ് ആവശ്യമെന്ന് മോന്‍സ് ജോസഫ് എംഎല്‍എ പറഞ്ഞു. സമൂഹത്തിനു മാതൃകയാകുന്ന ഒട്ടനവധി നല്ല കാര്യങ്ങള്‍ ചെയ്യുവാന്‍ സന്നദ്ധ സംഘടനകള്‍ക്ക് കഴിയും എന്നതിന് തെളിവാണ് കാണക്കാരി യില്‍ ഓട്ടോ ഡ്രൈവേഴ്‌സ് പൊതുജനങ്ങള്‍ക്കായി നിര്‍മ്മിച്ചുനല്‍കിയ ബസ് കാത്തിരിപ്പ് കേന്ദ്രം  എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കാണക്കാരിയില്‍ ഓട്ടോ ഡ്രൈവേഴ്‌സ് പരസ്പര സഹായ സംഘം നിര്‍മ്മിച്ച ബസ് കാത്തിരിപ്പ് കേന്ദ്രം ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു എംഎല്‍എ. യോഗത്തില്‍ സഹായ സംഘം പ്രസിഡന്റ് ഷാജി കണ്ണികുളം അദ്ധ്യക്ഷനായിരുന്നു. ജനപ്രതിനിധികളായ കാണക്കാരി അരവിന്ദാക്ഷന്‍, കൊച്ചുറാണി സെബാസ്റ്റ്യന്‍ , ബിജു പഴയ പുരക്കല്‍, വി.ജി അനില്‍കുമാര്‍, പൊതുപ്രവര്‍ത്തകനായ റോയ് ചാണകപ്പാറ, പി യു. മാത്യു, ബേബി ജോസഫ്, രാജേഷ് പുറമറ്റം, കാണക്കാരി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ആര്‍ പത്മകുമാര്‍, വ്യാപാരി വ്യവസായി ഏകോപനസമിതി കാണക്കാരി യൂണിറ്റ് പ്രസിഡന്റ് എ. വി ജോര്‍ജ്, സംഘം സെക്രട്ടറി ബിജുമോന്‍ പി.വി തുടങ്ങിയവര്‍ പ്രസംഗിച്ചു. സംഘടനയുടെ ചികിത്സാസഹായ വിതരണവും ഇതോടനുബന്ധിച്ച് നടത്തി. മധുരം വിതരണം ചെയ്താണ് ബസ് കാത്തിരിപ്പുകേന്ദ്രത്തിന്റെ  ഉദ്ഘാടനത്തിനെത്തിയവരെ ജനം വരവേറ്റത്.




Post a Comment

0 Comments