പാലാ കിഴതടിയൂര്‍ ഭാവനയുടെ അഭിമുഖ്യത്തില്‍ ക്രിസ്തുമസ്സിനോട് അനുബന്ധിച്ച് നടത്തിയ പുല്‍ക്കൂട് മത്സരവിജയികള്‍ക്കുള്ള സമ്മാന വിതരണം നടത്തി പാലാ മുനിസിപ്പല്‍ ചെയര്‍മാന്‍ ആന്റോ ജോസ് പടിഞ്ഞാറേക്കര ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ബൈജു കൊല്ലംപറമ്പില്‍ അദ്ധ്യക്ഷനായിരുന്നു. സതീഷ് എന്‍.എ, തങ്കച്ചന്‍ തയ്യില്‍ , എല്‍.ആര്‍ കോണ്‍വെന്റ് എന്നിവര്‍ സമ്മാനങ്ങള്‍ ഏറ്റുവാങ്ങി. കിഴതടിയൂര്‍ പള്ളി വികാരി റവ.ഫാ.തോമസ് പനയ്ക്കക്കുഴി സമ്മാനങ്ങള്‍ വിതരണം ചെയ്തു. ജോബ് അഞ്ചേരി, ഒ.എം മാത്യു, റെജി ജോസഫ്, ബേബി കളപ്പുര തുടങ്ങിയവര്‍ പ്രസംഗിച്ചു.




0 Comments