പാലാ ജനറല്‍ ആശുപത്രിയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലെ അപാകതയ്ക്കും അനാസ്ഥയ്ക്കുമെതിരെ ബിജെപി നേതൃത്വത്തില്‍ പ്രതിഷേധധര്‍ണ നടത്തി. ബിജെപി പാലാ മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ പ്രതിഷേധധര്‍ണ ജില്ലാ പ്രസിഡന്റ് ലിജിന്‍ലാല്‍ ഉദ്ഘാടനം ചെയ്തു. കോവിഡ് പരിശോധനകള്‍ കുറച്ചതും ഓക്‌സിജന്‍ പ്ലാന്റിന്റെ പ്രവര്‍ത്തനത്തിലെ അപാകതകളും രോഗികള്‍ക്ക് ദുരിതമാവുകയാണ്. എക്‌സ്‌റേ, ഇസിജി വിഭാഗങ്ങളുടെ പ്രവര്‍ത്തനവും കുടിവെള്ളം, പാര്‍ക്കിംഗ് എന്നിവ ലഭ്യമാക്കാത്തതും ആശുപത്രിയുടെ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നതായി ജില്ലാ പ്രസിഡന്റ് പറഞ്ഞു. പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാകാത്ത പക്ഷം ആശുപത്രി ഉപരോധം അടക്കമുള്ള പ്രതിഷേധം സംഘടിപ്പിക്കുമെന്നും ജില്ലാ പ്രസിഡന്റ് പറഞ്ഞു. മണ്ഡലം പ്രസിഡന്റ് സുധീഷ് നെല്ലിക്കന്‍, സംസ്ഥാന സമിതിയംഗം എന്‍കെ ശശികുമാര്‍, ബിനീഷ് ചൂണ്ടച്ചേരി, അഡ്വ അനീഷ് ജി, ദീപു സി.ജി, ജയന്‍ കരുണാകരന്‍, ശുഭ സുന്ദര്‍രാജ്, സതീഷ് ജോണ്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
0 Comments