Breaking...

9/recent/ticker-posts

Header Ads Widget

കാറും ലോറിയും കൂട്ടിയിടിച്ച് 2 പേര്‍ മരിച്ചു


കോട്ടയം കുറവിലങ്ങാട് മോനിപ്പള്ളിയില്‍ കാറും ടോറസ് ലോറിയും കൂട്ടിയിടിച്ച് രണ്ടു പേര്‍ മരിച്ചു. പത്തനംതിട്ട അടൂര്‍ സ്വദേശികളായ മനോജ്, കുട്ടന്‍ എന്നിവരാണ് മരിച്ചത്. 


അപകടത്തെ തുടര്‍ന്ന് റോഡില്‍ കിടന്ന ഇരുവരെയും കുറവിലങ്ങാട് പൊലീസ് എത്തിയാണ് ആശുപത്രിയില്‍ എത്തിച്ചത്. അപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു. നെടുമ്പാശേരി എയര്‍പോര്‍ട്ടില്‍ ബന്ധുവിനെ യാത്രയാക്കിയശേഷം തിരികെ വരുംവഴിയാണ് അപകടമുണ്ടായത്. 






Post a Comment

0 Comments