Breaking...

9/recent/ticker-posts

Header Ads Widget

വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടേയും, സന്നദ്ധ സംഘടനകളുടേയും യോഗം



മീനച്ചിലാറ്റിലെ മാലിന്യങ്ങളും, ചെളിയും നീക്കം ചെയ്ത് ശുചീകരിക്കുന്നതുമായി ബന്ധപ്പെട്ട് ജനപ്രതിനിധികളുടേയും, വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടേയും, സന്നദ്ധ സംഘടനകളുടേയും യോഗം ളാലം ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ നടന്നു. ശുചിത്വ മിഷന്‍, ഗ്രീന്‍ കേരള മിഷന്‍, ഇറിഗേഷന്‍ വകുപ്പ്, കൃഷി വകുപ്പ് തുടങ്ങിയവയുടെ പങ്കാളിത്തത്തോടെയാണ് ശുചീകരണ പരിപാടി നടപ്പാക്കുന്നത്.  ജില്ലാ പഞ്ചായത്തംഗം രാജേഷ് വാളിപ്ലാക്കല്‍ യോഗം ഉദ്ഘടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റൂബി ജോസ് അദ്ധ്യക്ഷയായിരുന്നു, ജില്ലാ പഞ്ചായത്തംഗം ജോസ്‌മോന്‍ മുണ്ടക്കല്‍ മുഖ്യ പ്രഭാഷണം നടത്തി. പാലാ മുനിസിപ്പല്‍ ചെയര്‍മാന്‍ ആന്റോ ജോസ് പടിഞ്ഞാറേക്കര, കൗണ്‍സിലര്‍ ബൈജു കൊല്ലംപറമ്പില്‍, ബ്ലോക്ക് പഞ്ചായത്ത്് വൈസ് പ്രസിഡന്റ് സെബാസ്റ്റിയന്‍ കട്ടക്കല്‍, വിവിധ പഞ്ചായത്ത്് പ്രസിഡന്റുമാരായ ഉഷാ രാജു, ലിസി സണ്ണി, മഞ്ജു ബിജു, ബ്ലോക്ക് പഞ്ചാത്തംഗങ്ങളായ ലിസമ്മ ബോസ്, ജോസ് ചെമ്പശ്ശേരി, ജോസി ജോസഫ്, ഷിബു പൂവേലി, ജെസ്സി ജോര്‍ജ്ജ് തുടങ്ങിയവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments