അഴിമതിക്കെതിരെ വേറിട്ട പ്രതിരോധവുമായി എം ജി യൂണിവേഴ്‌സിറ്റി എംപ്ലോയീസ് യൂണിയന്‍ പ്രവര്‍ത്തകര്‍. കൈക്കൂലി വാങ്ങുന്നതും നല്‍കുന്നതും ശിക്ഷാര്‍ഹമാണ് എന്ന ബോര്‍ഡുകള്‍ ഫ്രണ്ട് ഓഫീസ്, അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക്, പരീക്ഷാഭവന്‍ എന്നിവടങ്ങളില്‍ സ്ഥാപിച്ചാണ് യൂണിയന്‍ പ്രവര്‍ത്തകര്‍ അഴിമതി മുക്ത ക്യാമ്പയിനിംഗിന് തുടക്കം കുറിച്ചത്. ഒരു ജീവനക്കാരി ചെയ്ത തെറ്റിന് സര്‍വകലാശാല ജീവനക്കാരെ മുഴുവന്‍ അഴിമതിക്കാരായി ചിത്രീകരിക്കുന്ന നടപടിയോടുള്ള പ്രതിഷേധം കൂടിയാണ് ഇങ്ങനെ ബോര്‍ഡ് വെക്കുന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് എന്ന് എംപ്ലോയീസ് യൂണിയന്‍ പ്രവര്‍ത്തകര്‍ പറഞ്ഞു.
0 Comments