കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കോട്ടയം ജില്ലാ പഞ്ചായത്തിന്റെയും നെസ്ലെ ഇന്ത്യയുടെയും നേതൃത്വത്തില്‍ ജില്ലയിലെ മുഴുവന്‍ ഗവണ്മെന്റ് എയിഡഡ് സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് മാസ്‌ക്, സാനിറ്റൈസര്‍ , തെര്‍മ്മല്‍ സ്‌കാനര്‍, പള്‍സ്ഓക്സിമീറ്റര്‍, എന്നിവ സൗജന്യമായി വിതരണം ചെയ്തു. 26 ലക്ഷം രൂപ വില വരുന്ന കോവിഡ് പ്രതിരോധ സാമഗ്രികകള്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മല ജിമ്മി സ്‌കൂള്‍ എച്ച്.എം മാര്‍ക്ക് വിതരണം ചെയ്തു. ചടങ്ങില്‍ നെസ്ലെ ഇന്ത്യ ലിമിറ്റഡ് റീജിയണല്‍ കോര്‍പ്പറേറ്റ് അഫയേഴ്‌സ് മാനേജര്‍ ജോയി സക്കറിയാസ്, ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ റ്റി.എന്‍ ഗിരീഷ്‌കുമാര്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ് പുത്തന്‍കാല, രാജേഷ് വാളിപ്ലാക്കല്‍, ഡി.ഇ.ഒ-മാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
0 Comments