കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മെഡിക്കല്‍ ക്രിട്ടിക്കല്‍ കെയര്‍ ഐസിയുവില്‍ പാമ്പുകടിയേറ്റ് ചികിത്സയില്‍ കഴിയുന്ന വാവ സുരേഷിന്റെ ആരോഗ്യനില സാധാരണ നിലയിലേക്ക്. സുരേഷിനെ ഐ.സി.യു.വില്‍ നിന്നും തൊട്ടടുത്ത മുറിയിലേക്ക് മാറ്റി. ഓര്‍മ്മ ശക്തിയും സംസാരശേഷിയും പൂര്‍ണ്ണമായും വീണ്ടെടുത്തതായും ആഹാരം നല്കിത്തുടങ്ങിയതായും ഇന്ന് പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു. ആന്റിബയോട്ടിക് ഉള്‍പ്പെടെയുളള മരുന്നുകള്‍ ഇപ്പോഴും നല്‍കുന്നുണ്ട് എന്നും ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.
0 Comments