മുര്‍ഖന്‍ പാമ്പിന്റെ കടിയേറ്റതിനെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വാവ സുരേഷിന്റെ ആരോഗ്യനിലയില്‍ പുരോഗതി. വാവ സുരേഷിനെ വെന്റിലേറ്ററില്‍ നിന്നും മാറ്റി ഐസിയുവില്‍ പ്രവേശിപ്പിച്ചു. ഡോക്ടര്‍മാരോടും മറ്റ് ആരോഗ്യപ്രവര്‍ത്തകരോടും വാവ സുരേഷ് സംസാരിച്ചു. സ്വന്തമായി ശ്വാസമെടുക്കാന്‍ കഴിയുന്നുണ്ടെന്നും മെഡിക്കല്‍ ബുള്ളറ്റിന്‍ വ്യക്തമാക്കി. 48 മണിക്കൂര്‍ വരെ ഐസിയുവിലുള്ള നിരീക്ഷണം തുടരാനാണ് തീരുമാനം.
0 Comments