Breaking...

9/recent/ticker-posts

Header Ads Widget

കേരള ഗവ: നേഴ്‌സസ് അസോസ്സിയേഷന്റെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനവും, ധര്‍ണയും നടന്നു.



കേരള ഗവ: നേഴ്‌സസ് അസോസ്സിയേഷന്റെ നേതൃത്വത്തില്‍  പ്രതിഷേധ പ്രകടനവും, ധര്‍ണയും നടന്നു. സീനിയോറിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ച് പ്രമോഷന്‍ നടപ്പാക്കുക, നേഴ്‌സുമാരുടെ റേഷിയോ പ്രമോഷന്‍ നടപടികള്‍ പൂര്‍ത്തീകരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു പ്രതിഷേധ സമരം. കോട്ടയം മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഓഫീസിനു മുന്നില്‍ പ്രതിഷേധ ധര്‍ണ കെജിഎംഎ സംസ്ഥാന വൈസ് പ്രസിഡന്റ് ഹേന ദേവദാസ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ബിന്ദുബായി അദ്ധ്യക്ഷയായിരുന്നു. രാജേഷ് കെ.ആര്‍, ജയശ്രീ സി.സി, സിന്ധു കെ.വി, അനൂപ് വിജയന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments