Breaking...

9/recent/ticker-posts

Header Ads Widget

ബി.എഡ് വിദ്യാര്‍ത്ഥികളുടെ എക്സ്റ്റന്‍ഷന്‍ ആക്റ്റിവിറ്റി നിറക്കൂട്ട് 2022



പാലാ സെന്റ്‌തോമസ് കോളേജ് ഓഫ് ടീച്ചര്‍ എഡ്യുക്കേഷനിലെ രണ്ടാം വര്‍ഷ ബി.എഡ് വിദ്യാര്‍ത്ഥികളുടെ എക്സ്റ്റന്‍ഷന്‍ ആക്റ്റിവിറ്റി നിറക്കൂട്ട് 2022 അരുണാപുരം ഗവണ്‍മെന്റ് എല്‍.പി സ്‌കൂളില്‍ നടന്നു. അദ്ധ്യാപക-വിദ്യാര്‍ത്ഥികളില്‍ സാമൂഹിക പ്രതിബദ്ധത വളര്‍ത്തുന്നതിനും, കുട്ടികളുടെ മാനസിക ഉല്ലാസത്തിനുമായാണ് പരിപാടി സംഘടിപ്പിച്ചത്. ചിത്രരചന, വൃക്ഷത്തൈ നടീല്‍, തുടങ്ങിയവയും നടന്നു. സമ്മേളനത്തില്‍ ഗവണ്‍മെന്റ് എല്‍.പി സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ഷിബുമോന്‍ ജോര്‍ജ്ജ് അദ്ധ്യക്ഷനായിരുന്നു. റവ ഡോ തോമസ് മൂലയില്‍ മുഖ്യ പ്രഭാഷണം നടത്തി. കുട്ടികള്‍ക്കായുള്ള കളിപ്പാട്ടങ്ങള്‍ കോളേജ് പ്രിന്‍സിപ്പല്‍ റ്റി.സി തങ്കച്ചന്‍ ഹെഡ്മാസ്റ്റര്‍ക്ക് കൈമറി. ഡോ സിസ്റ്റര്‍ ബീനാമ്മ മാത്യു, ഡോ ലെവീന ഡൊമനിക്, ഡോ അലക്‌സ് ജോര്‍ജ്ജ്, സോജോ ജോണ്‍, രേഷ്മ രാജു തുടങ്ങിയവര്‍ നേതൃത്വം നല്‍കി.




Post a Comment

0 Comments