തീവ്രവാദത്തോടൊപ്പം, വിഘടനവാദവും കേരളത്തില്‍ വേരുറപ്പിക്കുന്നതായി ആശങ്കയുയരുകയാണെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ.പി ശശികല. കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള റെയില്‍വേയും, ടെലഫോണുമെല്ലാം കേരളത്തിലെത്തുമ്പോള്‍ കെ-റെയിലും, കെ-ഫോണുമായി മാറുന്നത് കേരളം ഭാരതത്തിന്റെ ഭാഗമല്ലെന്ന തോന്നല്‍ ഉളവാക്കുകയാണ്. മത തീവ്രവാദവും, മയക്കു മരുന്നിന്റെ ഉപയോഗവും വ്യാപിക്കുമ്പോള്‍, ഇതിനെതിരെയുള്ള ബോധവല്‍ക്കരണത്തിനായി ഓരോരുത്തരും മുന്നോട്ടു വരണമെന്നും ശശികല ടീച്ചര്‍ പറഞ്ഞു. പാലാ വെള്ളാപ്പാട് ഭഗവതി ക്ഷേത്രാങ്കണത്തില്‍ മീനച്ചില്‍ നദീതട ഹിന്ദു മഹാ സംഗമത്തിന്റെ സമാപന സഭയില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു ശശികല ടീച്ചര്‍. വിശ്വഹിന്ദു പരിഷത് സംസ്ഥാന പ്രസിഡന്റ് വിജി തമ്പി അദ്ധ്യക്ഷനായിരുന്നു. കോട്ടയം മെഡിക്കല്‍ കോളേജ് സൂപ്രണ്ടും, ഹൃദയ ശസ്ത്രക്രിയ വിദഗ്ധനുമായ ഡോ ടി.കെ ജയകുമാര്‍, നോക്കുവിദ്യാ പാവകളി കലാകാരി പത്മശ്രീ പങ്കജാക്ഷിയമ്മ, ആദിവാസി മേഖലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച വച്ച പി.കെ വത്സമ്മ മോനിപ്പള്ളി എന്നിവരെ ചടങ്ങില്‍ ആദരിച്ചു.





0 Comments