Breaking...

9/recent/ticker-posts

Header Ads Widget

ജനാധിപത്യം നേരിടുന്ന വെല്ലുവിളിയാണ് രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി എന്ന് സി.ഐ.ടി.യു കോട്ടയം ജില്ലാ സെക്രട്ടറി രഘുനാഥന്‍



ജനാധിപത്യം നേരിടുന്ന  വെല്ലുവിളിയാണ് രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി എന്ന് സി.ഐ.ടി.യു കോട്ടയം ജില്ലാ സെക്രട്ടറി രഘുനാഥന്‍ പറഞ്ഞു. രാജ്യത്തെ രാഷ്ട്രീയ അവസ്ഥ ഏറെ സങ്കീര്‍ണത നിറഞ്ഞതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കേരള ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷന്‍ 41-ാം ജില്ലാ സമ്മേളനത്തോട് അനുബന്ധിച്ച് നടന്ന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ടി ആര്‍ രഘുനാഥന്‍.  ജൂണ്‍ മാസത്തില്‍ കോട്ടയത്ത് നടക്കുന്ന സംസ്ഥാന സമ്മേളനത്തിനു മുന്നോടിയായാണ് ജില്ലാ സമ്മേളനം നടക്കുന്നത്. ഏറ്റുമാനൂര്‍ ശ്രീശൈലം ഓഡിറ്റോറിയത്തില്‍  നടന്ന പ്രതിനിധി സമ്മേളനത്തില്‍  ജില്ലാ പ്രസിഡണ്ട് ആര്‍.അര്‍ജുനന്‍ പിള്ള അധ്യക്ഷനായിരുന്നു. യോഗത്തില്‍ എഫ് എസ് ഇ ടി ഒ ജില്ലാ സെക്രട്ടറി വികെ ഉദയന്‍, കോണ്‍ഫെഡറേഷന്‍ ഓഫ് സെന്‍ട്രല്‍ ഗവണ്‍മെന്റ് എംപ്ലോയിസ് ആന്‍ഡ്  വര്‍ക്കേഴ്‌സ് സംസ്ഥാന കമ്മിറ്റി അംഗം എ.ബി. ലാല്‍ കുമാര്‍, അസോസിയേഷന്‍ ജില്ലാ സെക്രട്ടറി ഷാജിമോന്‍ ജോര്‍ജ്ജ്, എസ് ആര്‍ മോഹന്‍ കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. പ്രതിനിധി സമ്മേളനത്തോടനുബന്ധിച്ച് പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടന്നു.  ഞായറാഴ്ച നടക്കുന്ന സമാപന  സമ്മേളനത്തില്‍ സി ഐ ടി യു കേന്ദ്ര സെക്രട്ടറിയേറ്റ് അംഗം എ. വി.റസ്സല്‍ ' നവലിബറല്‍ നയങ്ങളും തൊഴില്‍ മേഖലയും' എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തും. ഗ്രൂപ്പ് ചര്‍ച്ചകള്‍, പൊതുചര്‍ച്ച, പ്രമേയ അവതരണം എന്നിവയും ഇതോടനുബന്ധിച്ച് നടക്കും.




Post a Comment

0 Comments