ആണ്ടൂര്‍ മഹാദേവ ക്ഷേത്രത്തിലെ തിരുവുത്സവം ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ നടന്നു. മീനമാസത്തിലെ അശ്വതി നാളില്‍ കൊടിയേറി തിരുവാതിര നാളില്‍ ആറാട്ടോടെയാണ് ഉല്‍സവാഘോഷങ്ങള്‍ സമാപിക്കുന്നത്. ആറാട്ട് ദിനമായ വെള്ളിയാഴ്ച രാവിലെ കാഴ്ചശ്രീബലി നടന്നു. ആണ്ടൂര്‍ തിരുവാതിര നാളില്‍ ശ്രീമഹാദേവന്റെ തിരുനടയില്‍ നിറപറ സമര്‍പ്പിച്ച് അനുഗ്രഹം തേടാന്‍ നിരവധി പേരെത്തി. വൈകിട്ട് 7.30ന് നവീകരിച്ച ക്ഷേത്രക്കുളത്തില്‍ തിരുആറാട്ട്, തുടര്‍ന്ന് ആറാട്ടെതിരേല്‍പ്, വലിയവിളക്ക്, ആല്‍ത്തറമേളം തുടങ്ങിയവയാണ് സമാപന ദിവസത്തെ പ്രധാന ചടങ്ങുകള്‍.





0 Comments