Breaking...

9/recent/ticker-posts

Header Ads Widget

മലയാറ്റൂര്‍ തീര്‍ത്ഥാടകര്‍ സഞ്ചരിച്ച കാര്‍ കെഎസ്ആര്‍ടിസി ബസുമായി കൂട്ടിയിടിച്ച് അതിരമ്പുഴ സ്വദേശിയായ യുവാവ് മരിച്ചു.



മലയാറ്റൂര്‍ തീര്‍ത്ഥാടകര്‍ സഞ്ചരിച്ച കാര്‍ കെഎസ്ആര്‍ടിസി ബസുമായി കൂട്ടിയിടിച്ച് അതിരമ്പുഴ സ്വദേശിയായ യുവാവ് മരിച്ചു. അതിരമ്പുഴ കോട്ടയ്ക്കപ്പുറം നിരപ്പേല്‍ സനീഷ് ദേവസ്യ എന്ന 30കാരനാണ് മരിച്ചത്. എംസി റോഡില്‍ തൃക്കളത്തൂരില്‍ ഒന്നരയോടെയായിരുന്നു അപകടം. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഒരാളെ കോലഞ്ചേരി മെഡിക്കല്‍ കോളേജിലും, 2 പേരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. അതിരമ്പുഴ സ്വദേശികളായ 4 അംഗ സംഘം മലയാറ്റൂര്‍ തീര്‍ത്ഥാടനം കഴിഞ്ഞ് മടങ്ങുന്ന വഴിയാണ് അപകടമുണ്ടായത്. എതിര്‍ദിശയില്‍ നിന്നുമെത്തിയ നിയന്ത്രണംവിട്ട കാര്‍ കെഎസ്ആര്‍ടിസി ബസിലേയ്ക്ക് ഇടിച്ച് കയറുകയായിരുന്നുവെന്ന് ബസ് ഡ്രൈവര്‍ പറഞ്ഞു. പോലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് വാഹനം വെട്ടിപ്പൊളിച്ചാണ് അപകടത്തില്‍പ്പെട്ടവരെ പുറത്തെടുത്തത്.




Post a Comment

0 Comments