ചിങ്ങവനത്തിന് സമീപം 3 വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. പരുത്തുംപാറയ്ക്കും സദനം കവലയ്ക്കും ഇടയില്‍ വില്ലേജ് ഓഫീസിന് മുന്നിലെ റോഡിലായിരുന്നു അപകടം. മിനി ആംബുലന്‍സും ഓട്ടോറിക്ഷയും ലോറിയുമാണ് അപകടത്തില്‍പെട്ടത്. പരിക്കേറ്റ കൊല്ലാട് എയ്ഞ്ചല്‍ ആംബലുന്‍സ് സര്‍വീസ് ഡ്രൈവര്‍ രാജീവ് തോമസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആംബുലന്‍സിനുള്ളില്‍ കുടുങ്ങിയ ഡ്രൈവറെ മുന്‍ഭാഗം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. ചിങ്ങവനം ഭാഗത്തേയ്ക്ക് പോവുകയായിരുന്ന ലോറിയുടെ പിന്നില്‍ ആംബുലന്‍സ് ഇടിക്കുകയും തുടര്‍ന്ന് നിയന്ത്രണംവിട്ട ആംബുലന്‍സ് ഓട്ടോറിക്ഷയിലും ഇടിക്കുകയായിരുന്നു.


.jpg)


0 Comments