അവശ്യമരുന്നുകളുടെ വിലവര്‍ധനവ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് എഐവൈഎഫ് പാലാ മണ്ഡലം കമ്മറ്റി നേതൃത്വത്തില്‍ ധര്‍ണ നടത്തി. സ്റ്റേഡിയം ജംഗ്ഷനില്‍ നടന്ന ധര്‍ണ സിപിഐ ജില്ലാ എക്‌സി. കമ്മറ്റിയംഗം ബാബു കെ ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്തു. അജീഷ് പി.ജി അധ്യക്ഷനായിരുന്നു. മണ്ഡലം സെക്രട്ടറി അഡ്വ സണ്ണി ഡേവിഡ്, അഡ്വ തോമസ് വി.റ്റി, പികെ ഷാജകുമാര്‍, എന്‍ എസ് സന്തോഷ്‌കുമാര്‍, കെ.ബി അജേഷ്, വിനീഷ് അഗസ്റ്റിന്‍, സുനീഷ് എംആര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
0 Comments