അമേരിക്കയിലെ കൂപ്പര്‍ സിറ്റി നഗരസഭയും, ഭരണങ്ങാനം ഗ്രാമപഞ്ചായത്തും തമ്മില്‍ അന്താരാഷ്ട്ര സൗഹൃദ പങ്കാളിത്ത ഉടമ്പടി തയ്യാറായതായി മാണി സി കാപ്പന്‍ എംഎല്‍എയും, ഭരണങ്ങാനം പഞ്ചായത്ത് പ്രസിഡന്റ് ലിസി സണ്ണിയും വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സാസ്‌ക്കാരികം, വിദ്യാഭ്യാസം, ടൂറിസം, തുടങ്ങിയ മേഖലകളില്‍ പദ്ധതികള്‍ നടപ്പാക്കുന്നതിനും, സാംസ്‌ക്കാരിക വിനിമയത്തിനും ഇന്റര്‍നാഷണല്‍ ഫ്രണ്ട്ഷിപ്പ് പ്രോഗ്രാം ഉപയോഗിക്കും. ഇതാദ്യമായാണ് അമേരിക്കയിലെ ഒരു നഗരസഭ കേരളത്തിലെ ഒരു തദ്ദേശ സ്ഥാപനവുമായി സൗഹൃദ പങ്കാളിത്ത ഉടമ്പടിയിലേര്‍പ്പെടുന്നത്.


.jpg)


0 Comments