വിവേകാനന്ദ പബ്ലിക് സ്‌കൂളിന്റെ 31 മത് വാര്‍ഷികാഘോഷം 'ജ്വലനം 2022' ചലച്ചിത്ര നടന്‍ ഹരികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ വിവേകാനന്ദ എഡ്യൂക്കേഷന്‍ സൊസൈറ്റി പ്രസിഡന്റ് ഏറ്റുമാനൂര്‍ രാധാകൃഷ്ണന്‍ അധ്യക്ഷനായിരുന്നു. ക്ഷേമസമിതി പ്രസിഡന്റ് കെ.എന്‍ .ജഗജിത്, മാതൃസമിതി പ്രസിഡന്റ് വിദ്യ ഹരിനാരായണന്‍, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ രശ്മി ജി നായര്‍, എം ആര്‍ അജിത് കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ചടങ്ങില്‍ സ്‌കൗട്ട് ആന്‍ഡ് ഗൈഡ് രാജ്യപുരസ്‌കാര്‍ അവാര്‍ഡ് ജേതാക്കളായ വിദ്യാര്‍ഥികളെയും, പരിശീലകനും, സ്‌കൂള്‍ അധ്യാപകനുമായ വിജേഷിനെയും ആദരിച്ചു..
0 Comments