Breaking...

9/recent/ticker-posts

Header Ads Widget

വെള്ളക്കെട്ട് ഗതാഗത തടസ്സത്തിന് കാരണമായി



കനത്ത മഴയില്‍ പാലാ നഗരത്തിലെ വിവിധ റോഡുകളിലുണ്ടായ വെള്ളക്കെട്ട് ഗതാഗത തടസ്സത്തിന് കാരണമായി. അരുണാപുരം, സെന്റ് തോമസ് ഹൈസ്‌കൂള്‍, കെഎസ്ആര്‍ടിസി, മൂന്നാനി, ഇടപ്പാടി എന്നിവിടങ്ങളിലാണ് വെള്ളക്കെട്ട് മൂലം ഗതാഗതം തടസ്സപ്പെട്ടത്. ഓടകള്‍ നിറഞ്ഞുകവിഞ്ഞ് വെള്ളം റോഡിലേയ്ക്ക് ഒഴുകിയതാണ് വെള്ളക്കെട്ടിന് കാരണമായത്. ചിലയിടങ്ങളില്‍ ഓടകളില്ലാത്തതും വെള്ളക്കെട്ടിന് ഇടയാക്കി. റോഡ് വികസനം നടക്കുമ്പോള്‍ മഴവെള്ളം ഒഴുകിപ്പോകാനുള്ള സൗകര്യം ഉറപ്പാക്കാത്തതാണ് റോഡുകള്‍ വെള്ളത്തിലാകാന്‍ കാരണമാകുന്നത്.




Post a Comment

0 Comments