Breaking...

9/recent/ticker-posts

Header Ads Widget

പുന്നത്തുറ ഗവ. യുപി സ്‌കൂള്‍ പ്രഥമാധ്യാപിക വി പത്മജത്തിന് പി.ടി.എയുടെയും പൗരാവലിയുടെയും നേതൃത്വത്തില്‍ യാത്രയയപ്പ് നല്കി.



പുന്നത്തുറ ഗവ. യുപി സ്‌കൂള്‍ പ്രഥമാധ്യാപിക വി പത്മജത്തിന് പി.ടി.എയുടെയും പൗരാവലിയുടെയും നേതൃത്വത്തില്‍ യാത്രയയപ്പ് നല്കി. പുന്നത്തുറ എന്‍.എസ്.എസ് കരയോഗം ഹാളില്‍ നടന്ന യാത്രയയപ്പ് സമ്മേളനം മുന്‍ എം.എല്‍.എ സുരേഷ് കുറുപ്പ് ഉദ്ഘാടനം ചെയ്തു. പൗരസമിതി ചെയര്‍മാന്‍ ജോണി എട്ടുപറ അധ്യക്ഷനായിരുന്നു. നഗരസഭാധ്യക്ഷ ലൗലി ജോര്‍ജ്ജ്, നഗരസഭ അംഗങ്ങളായ ഇ.എസ് ബിജു, പ്രിയ സജീവ്, പി.ടി.എ പ്രസിഡന്റ് വിബിന്‍ സി.വി, എസ്.എസ്.ജി പ്രസിഡന്റ് എം.കെ സുഗതന്‍, സെക്രട്ടറി റ്റി.വി സുരേഷ്, ലൈബ്രറി പ്രസിഡന്റ് രജ്ഞിത് കുമാര്‍, മണി തൃക്കോതമംഗലം, ടി.പി മോഹന്‍ദാസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.  അദ്ധ്യാപന പരിശീലനം തുടങ്ങിയ സ്‌കൂളില്‍ നിന്നുതന്നെ പ്രഥമ അദ്ധ്യാപികയായി വിരമിക്കാനുള്ള അപൂര്‍വ്വ ഭാഗ്യമാണ് പത്മജ ടീച്ചര്‍ക്ക് ലഭിച്ചത്. 1983 ല്‍ പുന്നത്തുറ ഗവ യു.പി സ്‌കൂളില്‍ ടീച്ചിംഗ് പ്രാക്റ്റീസിനെത്തിയ പത്മജ ടീച്ചര്‍ 91-ലാണ് സര്‍ക്കാര്‍ സര്‍വ്വീസില്‍ അദ്ധ്യാപികയായി പ്രവേശിച്ചത്. 2017-ല്‍ പുന്നത്തുറ യു.പി സ്‌കൂള്‍ പ്രഥമാദ്ധ്യാപികയായി ചുമതലയേറ്റു. പത്മജ ടീച്ചര്‍ സ്‌കൂളിന്റെ വളര്‍ച്ചയില്‍ നിര്‍ണായക പങ്കു വഹിച്ചതായി ജനപ്രതിനിധികളും, പി.ടി.എ ഭാരവാഹികളും പറഞ്ഞു.




Post a Comment

0 Comments