Breaking...

9/recent/ticker-posts

Header Ads Widget

സന്നദ്ധരക്തദാനം സംഘടിപ്പിച്ചു



കോതനല്ലൂര്‍ പള്ളിയിലെ യുവജനങ്ങളുടെ നേതൃത്വത്തില്‍ സന്നദ്ധരക്തദാനം സംഘടിപ്പിച്ചു. മാഞ്ഞൂര്‍ ലയണ്‍സ് ക്ലബ്ബും, കോതനല്ലൂര്‍ ഫൊറോനാ പള്ളി എസ് എം വൈ എം യൂണിറ്റും സംയുക്തമായി, ലയണ്‍സ്  എസ് എച്ച് എം സി ബ്ലഡ് ബാങ്കുമായി സഹകരിച്ചാണ് രക്ത ദാന ക്യാമ്പും  ബോധവല്‍കരണ സെമിനാറും സംഘടിപ്പിച്ചത്.  രക്തദാന ക്യാമ്പിലെ യുവജനങ്ങളുടെ പങ്കാളിത്തം നാടിന്  മാതൃകയാണെന്ന് ക്യാമ്പ് ഉദ്ഘാടനം ചെയ്ത മോന്‍സ് ജോസഫ് എംഎല്‍എ പറഞ്ഞു. പള്ളി വികാരി ഫാ.സെബാസ്റ്റ്യന്‍ പടിക്കക്കുഴുപ്പില്‍  അധ്യക്ഷത വഹിച്ചു. എസ് എം വൈ എം ഡയറക്ടര്‍ ഫാ. ആല്‍ബിന്‍ പുതുപ്പറമ്പില്‍, ലയണ്‍സ് ഡിസ്ട്രിക്ട് പ്രോജക്ട് കോ ഓര്‍ഡിനേറ്റര്‍ സിബി മാത്യൂ എന്നിവര്‍ പ്രസംഗിച്ചു.  പാലാ ബ്ലഡ് ഫോറം ജനറല്‍ കണ്‍വീനര്‍ ലയണ്‍ ഷിബു തെക്കേമറ്റം രക്തദാന സന്ദേശo നല്‍കി . പ്രിന്‍സിപ്പല്‍ അഡൈ്വസര്‍ ലയണ്‍ ആന്റണി കുര്യാക്കോസ്,  ജോമോന്‍ പെരളക്കാമറ്റത്തില്‍, ക്ലബ് പ്രസിഡന്റ് ജോമി മാത്യു പരുത്തിയില്‍ എസ് എം വൈ എം പ്രസിഡന്റ് ജിസ്വിന്‍ ജിമ്മി എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി. ക്യാമ്പില്‍ അന്‍പതോളം പേര്‍ രക്തം ദാനം  ചെയ്തു.




Post a Comment

0 Comments