പെട്രോള്‍, ഡീസല്‍, പാചക വാതക വില വര്‍ദ്ധനവില്‍ പ്രതിഷേധിച്ച് വ്യാപാരി വ്യവസായി സമിതി പാലാ ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പാലാ ഹെഡ് പോസ്റ്റോഫീസിന്റെ മുന്‍പില്‍ ധര്‍ണ്ണ നടത്തി. ഗ്യാസ് സിലിണ്ടറും സിലിണ്ടറിന് മുകളില്‍ കറുത്ത റിബണ്‍ കെട്ടിയ ബൊക്കെയും മുന്‍പില്‍ സ്ഥാപിച്ചുകൊണ്ടു നടത്തിയ ധര്‍ണ്ണ സി.ഐ റ്റി.യു ജില്ലാ ജോയിന്റ് സെക്രട്ടറി ഷാര്‍ളി മാത്യു ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. വ്യാപാരി വ്യവസായി സമിതി ഏരിയാ സെകട്ടറി രാജു ജോണ്‍ ചിറ്റേത്ത് അദ്ധ്യക്ഷത വഹിച്ചു. സമിതി നേതാക്കളായ സിബി തോട്ടുപുറം, അജിത് കുമാര്‍, അശോക് കുമാര്‍ പൂവക്കുളം, ജാന്റീഷ് എം.റ്റി, അനൂപ് റ്റി.ഓ, ദീപു സുരേന്ദ്രന്‍, എം.ആര്‍. രാജു, എ.ബി. റഹിം, ഗുരുപ്രസാദ് എന്നിവര്‍ സംസാരിച്ചു.
0 Comments