Breaking...

9/recent/ticker-posts

Header Ads Widget

വിളിച്ചാല്‍ പറന്നെത്തുന്ന കാക്കക്കുഞ്ഞ് കൗതുക കാഴ്ചയാകുന്നു



ഒന്നുവിളിച്ചാല്‍ പറന്നെത്തുന്ന കാക്കക്കുഞ്ഞ് കൗതുക കാഴ്ചയാകുന്നു. മാഞ്ഞൂര്‍ ചാമക്കാല, ചെരുവന്‍കാലായില്‍ പി.സി തോമസിന്റെ വീട്ടിലെ ഒരംഗമായി മാറുകയാണ് ഈ കാക്കക്കുഞ്ഞ്. തോമസിന്റെ മകള്‍  ആല്‍ഫിയ്ക്ക് പറമ്പിലെ തെങ്ങില്‍ നിന്നുമാണ് കാക്കക്കുഞ്ഞിനെ കിട്ടിയത്. 4 മാസത്തോളം  സംരക്ഷിച്ചാണ് ഇവര്‍ കാക്കയുടെ ജീവന്‍ നിലനിര്‍ത്തിയത്. പകല്‍ വീട്ടുപരിസരത്തെ മരങ്ങളില്‍ കഴിയുന്ന കാക്കക്കുഞ്ഞ്, രാത്രിയാകുമ്പോള്‍ വീടിനു മുന്നിലെ കൂട്ടിലാണ് വിശ്രമത്തിനെത്തുക. കാക്കക്കുഞ്ഞിന് ഏറെയിഷ്ടം തണ്ണിമത്തനാണെന്ന് ആല്‍ഫി പറയുന്നു.




Post a Comment

0 Comments