വ്യത്യസ്ഥമായ ചിന്താധാരകള്‍ ഉള്ള രാഷ്ട്രീയ കക്ഷികള്‍ അധികാരത്തിലെത്തുമ്പോഴും ജനാധിപത്യത്തെ കോട്ടമില്ലാതെ സംരക്ഷിക്കാന്‍ ഭാരതത്തിന് കഴിഞ്ഞതായി തോമസ് ചാഴികാടന്‍ എം.പി. വൈവിധ്യങ്ങളെ ഉള്‍ക്കൊള്ളുന്ന ഭരണഘടനയാണ് ഭാരതത്തിന് ഉള്ളതെന്നും തോമസ് ചാഴികാടന്‍ പറഞ്ഞു. പാലായില്‍ കേരള ദളിത് ഫ്രണ്ട് എം നിയോജക മണ്ഡലം സമ്മേളനവും, അംബേദ്കര്‍ ജയന്തി ആഘോഷവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അഡ്വ ജോസ് ടോം അംബേദ്കര്‍ അനുസ്മരണ പ്രഭാഷണം നടത്തി. കരൂര്‍ പഞ്ചായത്ത് പ്രസിഡന്റ് മഞ്ജു ബിജു അദ്ധ്യക്ഷയായിരുന്നു. ഫിലിപ്പ് കുഴികുളം, ഔസേപ്പച്ചന്‍ വാളിപ്ലാക്കല്‍, രാമ ചന്ദ്രന്‍ അള്ളുമ്പുറം, സിബി അഗസ്റ്റ്യന്‍, സനില്‍ ചൊക്കാട്ടുപറമ്പില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.


.jpg)


0 Comments