Breaking...

9/recent/ticker-posts

Header Ads Widget

എന്റെ കേരളം പ്രചരണ യാത്ര കടുത്തുരുത്തി മണ്ഡലത്തില്‍ പ്രചരണം നടത്തി.



എന്റെ കേരളം പ്രചരണ യാത്ര കടുത്തുരുത്തി മണ്ഡലത്തില്‍ പ്രചരണം നടത്തി. 2-ാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സിന്റെ ആഭിമുഖ്യത്തിലാണ് ജില്ലയിലെ നിയോജക മണ്ഡലങ്ങളില്‍ പ്രചരണ യാത്ര സംഘടിപ്പിക്കുന്നത്. തത്സമയ ക്വിസ്, കലാപരിപാടികള്‍, വികസന ചിത്ര വീഡിയോ പ്രദര്‍ശനം, എന്നിവയാണ് പ്രചരണ യാത്രയുടെ സ്വീകരണ കേന്ദ്രങ്ങളില്‍ നടന്നത്. കടുത്തുരുത്തി നിയോജക മണ്ഡലത്തില്‍ കടുത്തുരുത്തി, ഉഴവൂര്‍, കുറവിലങ്ങാട്, കിടങ്ങൂര്‍ എന്നിവിടങ്ങളിലാണ് പ്രചരണ യാത്ര എത്തിയത്. കിടങ്ങൂര്‍ ബസ്‌ബേയില്‍ പ്രചരണ യാത്രയോടുബന്ധിച്ച് നടന്ന പരിപാടികളുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ബോബി മാത്യു നിര്‍വ്വഹിച്ചു. ജില്ലാ പഞ്ചായത്തംഗം ജോസ്‌മോന്‍ മുണ്ടയ്ക്കല്‍, ബ്ലോക്ക് പഞ്ചായത്തംഗം പ്രൊഫസര്‍ മേഴ്‌സി ജോണ്‍, പഞ്ചായത്തംഗങ്ങളായ കുഞ്ഞുമോള്‍ ടോമി, സുനി അശോകന്‍, ലൈസമ്മ ജോര്‍ജ്ജ്, ടീനമാളിയേക്കല്‍, തോമസ് മാളിയേക്കല്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പൊതു ജനങ്ങള്‍ക്കായി നടത്തി ക്വിസ് പരിപാടിയില്‍ പങ്കെടുത്ത് ശരിയുത്തരം നല്‍കിയവര്‍ക്ക് സമ്മാനങ്ങളും വിതരണം ചെയ്തു.




Post a Comment

0 Comments