ഏറ്റുമാനൂര്‍ പോലീസ് സ്‌റ്റേഷനില്‍ പൊതുജനങ്ങള്‍ക്ക് സൗകര്യപ്രദമായ രീതിയില്‍ പി.ആര്‍. ഓഫീസ് തുറന്നു. കോട്ടയം ഡി.വൈ.എസ്.പി ജെ സന്തോഷ്‌കുമാര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ജനങ്ങള്‍ക്ക് മെച്ചപ്പെട്ട സേവനം നല്‍കുന്നതിനും, പരാതികള്‍ നല്‍കാന്‍ സൗകര്യമൊരുക്കുന്നതിനുമാണ് പ്രത്യേക കൗണ്ടര്‍ ആരംഭിച്ചതെന്ന് ഡി.വൈ.എസ്.പി പറഞ്ഞു. എസ്.എച്ച്.ഒ സി.ആര്‍ രാജേഷിന്റെ നേതൃത്വത്തിലാണ് കൗണ്ടര്‍ നിര്‍മാണം നടന്നത്. ഏറ്റുമാനൂര്‍ പോലീസ് സ്‌റ്റേഷനില്‍ എത്തുന്ന പൊതുജനങ്ങള്‍ സ്റ്റേഷനിലെ സ്ഥലപരിമിതി മൂലം ബുദ്ധിമുട്ടിനുഭവിക്കുന്ന സാഹചര്യത്തില്‍ പൊതു പ്രവര്‍ത്തകരായ സുനില്‍, രാജേഷ്, ബൈജു, സനല്‍, ബിജു, രാജന്‍ എന്നിവര്‍ ചേര്‍ന്ന് 2 ലക്ഷം രൂപ ചെലവിട്ടാണ് പുതിയ പി.ആര്‍.ഒ കൗണ്ടര്‍ നിര്‍മിച്ചത്.





0 Comments