ഏറ്റുമാനൂര്‍ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിനോട് ചേര്‍ന്നുള്ള മത്സ്യമാര്‍ക്കറ്റില്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സ്‌പെഷ്യല്‍ സ്‌ക്വാഡ് പരിശോധന നടത്തി. ഈസ്റ്റര്‍ ദിനാഘോഷങ്ങളില്‍ വിവിധ ഇടങ്ങളില്‍ നിന്നും മത്സ്യം വാങ്ങി കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധ ഉണ്ടായ സാഹചര്യത്തില്‍ ആരോഗ്യവകുപ്പ് ഡയറക്ടറുടെ പ്രത്യേക നിര്‍ദ്ദേശപ്രകാരമാണ് സ്‌ക്വാഡ് പരിശോധന നടത്തിയത്. ഏറ്റുമാനൂര്‍ ഫുഡ് സേഫ്റ്റി ഓഫീസര്‍ ഡോക്ടര്‍ ലൂയിസ്, കടുത്തുരുത്തി ഫുഡ് സേഫ്റ്റി ഓഫീസര്‍ നവീന്‍ ജെയിംസ്, ചങ്ങനാശ്ശേരി ഫുഡ് സേഫ്റ്റി ഓഫീസര്‍ ഡോക്ടര്‍ ദിവ്യ ജെ.ബി എന്നിവരുടെ മേല്‍നോട്ടത്തിലാണ് ഏറ്റുമാനൂര്‍ മത്സ്യമാര്‍ക്കറ്റില്‍ പരിശോധന നടത്തിയത്. വിദഗ്ധ പരിശോധനയ്ക്കായി സാമ്പിളുകള്‍ ശേഖരിച്ചു. കഴിഞ്ഞവര്‍ഷം ഏറ്റുമാനൂര്‍ മത്സ്യമാര്‍ക്കറ്റില്‍ ഈസ്റ്റര്‍ ആഘോഷത്തിന് വില്‍പ്പന ചെയ്യുവാന്‍ എത്തിച്ച ഒരു ലോഡ് പഴകിയ മത്സ്യം നഗരസഭ ആരോഗ്യ വിഭാഗം പിടിച്ചെടുത്ത് നശിപ്പിച്ചിരുന്നു.


.jpg)


0 Comments