ഭാരതീയ പ്രകൃതി കൃഷി പദ്ധതിയുടെ ഭാഗമായി കാണക്കാരി കൃഷിഭവന്റെ ആഭിമുഖ്യത്തില്‍ ഘനജീവാമൃത വിതരണം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് ബിന്‍സി സിറിയക് വിതരണോദ്ഘാടനം നിര്‍വഹിച്ചു. ഉഴവൂര്‍ ബ്ലോക്ക്തല കോര്‍ഡിനേറ്റര്‍ മാത്തുക്കുട്ടി ജോസഫിന്റെ കൃഷിയിടത്തിലാണ് വിതരണം നടന്നത്. നാടന്‍ പശുവളര്‍ത്തലിന്റെ പ്രാധാന്യത്തെ കുറിച്ച് ജോമി ജോര്‍ജ്ജ് വിശദീകരിച്ചു. കൃഷി ഓഫീസര്‍ ഷിജിന, അസി. കൃഷി ഓഫീസര്‍ ബിന്ദു എസ് എന്നിവര്‍ നേതൃത്വം നല്കി.





0 Comments