കനത്ത കാറ്റിലും, മഴയിലും ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വ്യാപക നാശനഷ്ടം. ശക്തമായ കാറ്റില്‍ പലയിത്തും കൃഷിനാശമുണ്ടായി. മരങ്ങള്‍ ഒടിഞ്ഞു വീണും നാശനഷ്ടങ്ങളുണ്ടായി. ആയാംകുടി, എഴുമാംതുരുത്തില്‍ ശക്തമായ കാറ്റിലും മഴയിലും അഞ്ഞൂറോളം കുലച്ച വാഴകള്‍ ഒടിഞ്ഞു വീണു. മുളക്കുളം മുന്‍ പഞ്ചായത്തംഗം ചിറ്റേത്ത് ബിജു കുര്യന്റെ വാഴകൃഷിയാണ് നശിച്ചത്. മുളക്കുളം, കടുത്തുരുത്തി കൃഷിഭവനുകളുടെ പരിധിയില്‍ അയ്യായിരത്തോളം വാഴകളാണ് കാറ്റിലും, മഴയിലും നശിച്ചത്. മൂന്ന് ലക്ഷത്തോളം രൂപയുടെ നാശനഷ്ടമാണ് കണക്കാക്കപ്പെടുന്നത്.





0 Comments