പാചകവാതക വിലവര്‍ധനയില്‍ പ്രതിഷേധിച്ച് കേരള ഹോട്ടല്‍ ആന്‍ഡ് റെസ്‌റ്റോറന്റ് അസോസിയേഷന്‍ സായാഹ്ന ധര്‍ണ നടത്തി. കോട്ടയത്ത് നടന്ന ധര്‍ണ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എന്‍ പ്രതീഷ് അധ്യക്ഷനായിരുന്നു. ജില്ലാ സെക്രട്ടറി കെകെ ഫിലിപ്പ് കുട്ടി, സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷെരിഫ്, ആര്‍.സി നായര്‍, സി.റ്റി സുകുമാരന്‍ നായര്‍, റ്റി.സി അന്‍സാരി, ഷാഹുല്‍ ഹമീദ്, ബിബിന്‍ തോമസ് തുടങ്ങിയവര്‍ സംസാരിച്ചു.
0 Comments