മധ്യകേരളത്തിലെ ഏറ്റവും തലയെടുപ്പുള്ളതും, ലക്ഷണമൊത്തതുമായ ഗജരാജാക്കന്മാരുടെ സംഗമവേദിയായി ഇളങ്കാവ് ദേവീക്ഷേത്രം. പത്താമുദയ ഉത്സവത്തിന്റെ ഭാഗമായി വിവിധ കരകളില്‍നിന്നുള്ള കാവടി കുംഭകുട ഘോഷയാത്രകള്‍ക്ക് അകമ്പടിയായിട്ടാണ് കരിവീരന്മാര്‍ ക്ഷേത്രത്തില്‍ എത്തിയത്. ഏറ്റവും തലയെടുപ്പുള്ള പുതുപ്പള്ളി കേശവനാണ് തിടമ്പേറ്റിയത്. മംഗലാംകുന്ന് അയ്യപ്പന്‍ വലതുവശത്തും, മംഗലാംകുന്ന് ശരണ്‍ അയ്യപ്പന്‍ ഇടതുവശത്തും അണിനിരന്നു. ചീരോത്ത് രാജീവ്, ചിറക്കര ശ്രീരാം, തടത്താവിള രാജശേഖരന്‍, ആനയടി അപ്പു, ചൈത്രം അച്ചു, കല്ലൂര്‍താഴെ ശിവസുന്ദര്‍, തുടങ്ങി നിരവധി ഗജരാജാക്കന്മാര്‍ മേളയില്‍ പങ്കെടുത്തു





0 Comments