പിരിച്ചുവിട്ട അധ്യാപകരെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് കോട്ടയം ജവഹര്‍ ബാലഭവന് മുന്നില്‍ പ്രതിഷേധസമരം. ജവഹര്‍ ബാലഭവന്‍ സംരക്ഷണസമിതിയുടെ ആഭിമുഖ്യത്തിലാണ് സമരം സംഘടിപ്പിച്ചത്. ജവഹര്‍ ബാലഭവന്‍ കുട്ടികളുടെ ലൈബ്രറി കെട്ടിടത്തില്‍ നിന്നും ഒഴിവാക്കുന്നതിനുള്ള നീക്കത്തിന്റെ ഭാഗമായാണ് പബ്ലിക് ലൈബ്രറി അധികാരികള്‍ 2 അധ്യാപകരെ പിരിച്ചുവിട്ടത്. പ്രതിഷേധ സമരം പികെ ആനന്ദക്കുട്ടന്‍ ഉദ്ഘാടനം ചെയ്തു. ജവഹര്‍ ബാലഭവന്‍ കുട്ടികളുടെ ലൈബ്രറി കെട്ടിടത്തില്‍ നിലനിര്‍ത്തണമെന്ന് ആനന്ദക്കുട്ടന്‍ ആവശ്യപ്പെട്ടു. പ്രതിഷേധ യോഗത്തില്‍ പിജി ഗോപാലകൃഷ്ണന്‍, പികെ ഹരിദാസ്, വി.ജി ഹരീന്ദ്രനാഥ്, വി.പി സുരേഷ്, മിഥുന മോഹന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
0 Comments