കടപ്പാട്ടൂര്‍ മഹാദേവ ക്ഷേത്രത്തിലെ തിരുവുത്സവാഘോഷങ്ങളോടനുബന്ധിച്ച് ദേശവിളക്ക് എഴുന്നള്ളിപ്പ് നടന്നു. വ്യാഴാഴ്ച വൈകിട്ട് ക്ഷേത്ര സന്നിധിയില്‍ നിന്നുമാരംഭിച്ച എഴുന്നള്ളിപ്പ് വെള്ളിയേപ്പള്ളി, പാറയില്‍ സ്‌കൂള്‍ ജംഗ്ഷന്‍, തോയിക്കോട്ടം ജംഗ്ഷന്‍, ചെറുകര-തോട്ടാപ്പള്ളി ജംഗ്ഷന്‍, കരയോഗം ജംഗ്ഷന്‍ വഴി തിരികെ ക്ഷേത്രത്തിലെത്തിച്ചേര്‍ന്നു. പ്രത്യേകം തയ്യാറാക്കിയ പന്തലുകളില്‍ നിറപറ സമര്‍പ്പിച്ച് ഭക്ത ജനങ്ങള്‍ കടപ്പാട്ടൂരപ്പനെ വണങ്ങി. താലപ്പൊലിയോടെയാണ് ഭക്തര്‍ ദേശവിളക്ക് എഴുന്നള്ളിപ്പിന് വരവേല്‍പ്പ് നല്‍കിയത്. ആറാം ഉത്സവ ദിവസമായ വെള്ളിയാഴ്ച ഉത്സവബലി, കാഴ്ച ശ്രീബലി, വേല, സേവ വലിയ വിളക്ക് തുടങ്ങിയ ചടങ്ങുകള്‍ നടന്നു.





0 Comments