Breaking...

9/recent/ticker-posts

Header Ads Widget

കടപ്പാട്ടൂര്‍ മഹാദേവ ക്ഷേത്രത്തിലെ തിരുവുത്സവാഘോഷങ്ങള്‍ സമാപിച്ചു



കടപ്പാട്ടൂര്‍ മഹാദേവ ക്ഷേത്രത്തിലെ തിരുവുത്സവാഘോഷങ്ങള്‍ ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ സമാപിച്ചു.  ഏപ്രില്‍ 3ന് ആരംഭിച്ച ഉല്‍സവമാണ് ഞായറാഴ്ച ആറാട്ടോടെ സമാപിച്ചത്. ശനിയാഴ്ച പള്ളിവേട്ട ഉല്‍സവാഘോഷങ്ങള്‍ നടന്നു. രാത്രി ഒന്‍പതരയോടെയാണ് പള്ളിനായാട്ടിനായുള്ള എഴുന്നള്ളിപ്പ് ആരംഭിച്ചത്. ഞായറാഴ്ച രാവിലെ ഭരതനാട്യം, സംഗീത സദസ് തുടങ്ങിയവ നടന്നു. ആറാട്ട് സദ്യയില്‍ നിരവധി ഭക്തര്‍ പങ്കുചേര്‍ന്നു. വൈകിട്ട് ആറാട്ട് ബലിക്കും കൊടിയിറക്കിനും ശേഷമാണ് ക്ഷേത്രക്കടവില്‍ തിരുആറാട്ട് നടന്നത്.




Post a Comment

0 Comments