Breaking...

9/recent/ticker-posts

Header Ads Widget

കേരള കോണ്‍ഗ്രസ് എം ചക്കാമ്പുഴ വാര്‍ഡ് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ സ്മൃതി സംഗമം ഏപ്രില്‍ 18ന്



കെ.എം മാണിയുടെ 3-ാം ചരമ വാര്‍ഷികത്തോടനുബന്ധിച്ച് കേരള കോണ്‍ഗ്രസ് എം ചക്കാമ്പുഴ വാര്‍ഡ് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ സ്മൃതി സംഗമം ഏപ്രില്‍ 18ന് നടക്കും. സ്മൃതി സംഗമത്തോടനുബന്ധിച്ച് കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി എം.പിക്കും, ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനും സ്വീകരണം നല്‍കും. തിങ്കളാഴ്ച വൈകിട്ട് 5.30ന് ചക്കാമ്പുഴ ആശുപത്രി ജംഗ്ഷനില്‍ വാര്‍ഡ് കമ്മറ്റിയുടെ പുതിയ ഓഫീസ് ഉദ്ഘാടനം ജോസ് കെ മാണി നിര്‍വ്വഹിക്കും. ചക്കാമ്പുഴ ലോറേത്ത് മാതാ പള്ളി പാരീഷ്ഹാളില്‍ നടക്കുന്ന സ്വീകരണ സമ്മേളനം ചീഫ് വിപ്പ് പ്രൊഫ എന്‍ ജയരാജ് ഉദ്ഘാടനം ചെയ്യും. കെ.എം മാണിയുടെ ഓര്‍മക്കായി കാരുണ്യ ഭവനങ്ങള്‍ നിര്‍മിക്കുന്നതിന് ചക്കാമ്പുഴ വാര്‍ഡ് കമ്മറ്റി വാങ്ങി നല്‍കുന്ന 10 സെന്റ് സ്ഥലത്തിന്റെ കരാര്‍ പത്രം പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ മാണിക്ക് കൈമാറും. തോമസ് ചാഴികാടന്‍ എംപി. എംഎല്‍എ മാരായ ജോബ് മൈക്കിള്‍, പ്രമോദ് നാരായണന്‍, അഡ്വ സെബാസ്റ്റിയന്‍ കുളത്തുങ്കല്‍ തുടങ്ങിയവര്‍ പങ്കെടുക്കും. വാര്‍ത്താ സമ്മേളനത്തില്‍ കേരള കോണ്‍ഗ്രസ് എം സംസ്ഥാന സെക്രട്ടറി ബേബി ഉഴുത്തുവാല്‍, ടോം ജോസഫ് വളവനാട്ട്, സുജോ മുഞ്ഞനാട്ട്, ബിനോയ് അഗസ്റ്റിന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.




Post a Comment

0 Comments