Breaking...

9/recent/ticker-posts

Header Ads Widget

കാണക്കാരി ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ തിരുവുത്സവാഘോഷങ്ങളും, ദേവപ്രശ്‌ന പരിഹാര ക്രിയകളും



കാണക്കാരി ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ തിരുവുത്സവാഘോഷങ്ങളും, ദേവപ്രശ്‌ന പരിഹാര ക്രിയകളും ഏപ്രില്‍ 25 മുതല്‍ മെയ് 3 വരെ നടക്കും. ഏപ്രില്‍ 25ന് മഹാസുദര്‍ശന ഹോമം, മൃത്യുഞ്ജയ ഹോമം തുടങ്ങിയ ചടങ്ങുകള്‍ നടക്കും. ഏപ്രില്‍ 26 വൈകിട്ട് 7.30ന് തന്ത്രി മനയത്താറ്റ് ചന്ദ്രശേഖരന്‍ നമ്പൂതിരിയുടെ മുഖ്യ കാര്‍മികത്വത്തില്‍ കൊടിയേറ്റ് ചടങ്ങുകള്‍ നടക്കും. മെയ് 3ന് ആറാട്ടോടെ ഉത്സവാഘോഷങ്ങള്‍ സമാപിക്കും. മെയ് 30 മുതല്‍ ജൂണ്‍ 6 വരെ ക്ഷേത്രത്തില്‍ അഷ്്ടബന്ധ സഹസ്ര കലശ ചടങ്ങുകളും നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കെ.എന്‍ ശ്രീകുമാര്‍, കുമാരന്‍ നമ്പൂതിരി, മനോജ് ഇടപ്പാട്ടില്‍, പ്രസാദ് എന്‍.പി, പി.ഡി രാഘവന്‍, പി.റ്റി അനീഷ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.




Post a Comment

0 Comments