കിടങ്ങൂര്‍ ബൈപ്പാസ് റോഡ് നിര്‍മ്മാണത്തിലെ പ്രതിസന്ധികള്‍ പരിഹരിക്കാന്‍ സ്ഥലം എംഎല്‍എ മോന്‍സ് ജോസഫ് ഇടപെടുന്നില്ലെന്ന് സിപിഎം അയര്‍ക്കുന്നം ഏരിയ സെക്രട്ടറി പി എന്‍ ബിനു , ലോക്കല്‍ സെക്രട്ടറി കെ എസ് ജയന്‍ എന്നിവര്‍ പറഞ്ഞു. സ്ഥലം ഏറ്റെടുക്കുന്നത് സംബന്ധിച്ച് പ്രദേശവാസികളുമായി സംസാരിക്കാനോ ജനകീയ സമിതി യോഗം വിളിക്കാനോ എം എല്‍ എ തയ്യാറായിട്ടില്ല . റോഡ് നിര്‍മ്മാണത്തിന് വേണ്ടി കിടങ്ങൂര്‍ ഗ്രാമ പഞ്ചായത്ത് ഭരണസമിതിയാണ് സ്ഥലം പി ഡബ്‌ള്യു ഡി ക്ക് താത്കാലികമായി കൈമാറിയിരിക്കുന്നത് . വ്യക്തി താല്പര്യങ്ങള്‍ സംരക്ഷിച്ചുകൊണ്ടാണ് റോഡ് നിര്‍മിക്കാന്‍ ശ്രമിക്കുന്നത്. റോഡ് നിര്‍മ്മാണവുമായി ബന്ധപ്പെട്ടുയരുന്ന പ്രതിസന്ധികള്‍ പരിഹരിച്ചുകൊണ്ട് റോഡ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സുതാര്യമായി പൂര്‍ത്തീകരിച്ചു ജനങ്ങള്‍ക്ക് ഗതാഗത യോഗ്യമാക്കി മാറ്റണമെന്ന് സി പി ഐ എം കിടങ്ങൂര്‍ ലോക്കല്‍ കമ്മിറ്റി ആവശ്യപ്പെട്ടു. സ്ഥലം വീതി കൂട്ടിയെടുക്കാന്‍ പറ്റുന്ന സ്ഥലങ്ങളില്‍ വീതിയെടുത്തും അതിന് ആള്‍ക്കാര്‍ തയാറാകാത്ത സ്ഥലങ്ങളില്‍ നിലവിലുള്ള വീതിയിലുമാണ് പണികള്‍ നടക്കുന്നതെന്നും ആക്ഷേപങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും വാര്‍ഡ് അംഗം രശ്മി രാജേഷ് പറഞ്ഞു.
0 Comments