കിടങ്ങൂരില്‍ ആരും ഉച്ചഭക്ഷണം കഴിക്കാതെ വിശന്നിരിക്കാന്‍ പാടില്ല എന്ന ഉദ്ദേശത്തോടെ തെക്കനാട്ട് പാച്ചി ഫിലിപ്പ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ സൗജന്യ ഉച്ചഭക്ഷണ വിതരണം ആരംഭിച്ചു. കിടങ്ങൂര്‍ ചന്തക്കവലയിലെ പെട്രോള്‍ പമ്പിന് സമീപമുള്ള സ്റ്റാളില്‍ നിന്നും രാവിലെ 11.30 മുതല്‍ 2.30 വരെ ഉച്ചഭക്ഷണപ്പൊതികള്‍ ലഭിക്കും. ഭക്ഷണവിതരണത്തിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ബോബി മാത്യു നിര്‍വ്വഹിച്ചു.
0 Comments