സ്‌കൂട്ടറില്‍ കഞ്ചാവുമായെത്തിയ യുവാക്കളെ കിടങ്ങൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. കുമ്മണ്ണൂര്‍ പാറേപ്പീടിക ഭാഗത്ത് വാഹന പരിശോധനയ്ക്കിടയിലാണ് യുവാക്കള്‍ പിടിയിലായത്. ഇലഞ്ഞി സ്വദേശി നിര്‍മല്‍, വെമ്പള്ളി സ്വദേശി ജോര്‍ജ്ജ്, എന്നിവരെയാണ് എസ്.എച്ച്.ഒ കെ ആര്‍ ബിജുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്നും 200 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തിട്ടുണ്ട്. എസ്.ഐ റെജി പി ജോസഫ്, എ.എസ്.ഐ മാരായ ബിജു ചെറിയാന്‍, എബി ജോസഫ്, മഹേഷ് കൃഷ്ണന്‍, സി.പി.ഒമാരായ സനീഷ്, ജിതീഷ്, എന്നിവരടങ്ങിയ സംഘമാണ് പരിശോധനയ്ക്ക് നേതൃത്വം നല്‍കിയത്. ഇലഞ്ഞി, കടപ്പൂര്‍, വെമ്പള്ളി ഭാഗങ്ങളില്‍ കഞ്ചാവ് വില്‍പ്പന നടത്തുന്നവരാണ് പിടിയിലായതെന്ന് പോലീസ് പറഞ്ഞു.





0 Comments