Breaking...

9/recent/ticker-posts

Header Ads Widget

അവധി ദിനങ്ങളില്‍ കെ.എസ്.ആര്‍.ടി.സി-സ്വകാര്യ ബസുകള്‍ സര്‍വ്വീസുകള്‍ വെട്ടിച്ചുരുക്കുന്നത് യാത്രക്കാര്‍ക്ക് ദുരിതമാകുന്നു.



അവധി ദിനങ്ങളില്‍ കെ.എസ്.ആര്‍.ടി.സി-സ്വകാര്യ ബസുകള്‍ സര്‍വ്വീസുകള്‍ വെട്ടിച്ചുരുക്കുന്നത് യാത്രക്കാര്‍ക്ക് ദുരിതമാകുന്നു. ഈസ്റ്റര്‍ ദിനത്തിലും സ്ഥിതി വ്യത്യസ്ഥമായിരുന്നില്ല.  വളരെ കുറച്ച് സര്‍വ്വീസുകള്‍ മാത്രമാണ് കെ.എസ്.ആര്‍.ടി.സിയും, സ്വകാര്യ ബസുകളും നടത്തിയത്. ഇതുമൂലം നിരവധി യാത്രക്കാരാണ് വഴിയില്‍ കുടുങ്ങിയത്. ഏറ്റുമാനൂര്‍ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിലും, കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡിലും എത്തിയ യാത്രക്കാര്‍ക്ക് മണിക്കൂറുകള്‍ കാത്തിരുന്ന ശേഷമാണ് യാത്ര തുടരാനായത്. കോവിഡ് നിയന്ത്രണങ്ങള്‍ ഒഴിവായതിനു ശേഷം ഈസ്റ്ററും, വിഷുവുമെത്തിയപ്പോള്‍ ആവശ്യത്തിന് ബസുകള്‍ ഇല്ലാതായാത് യാത്രക്കാരെ വലക്കുകയായിരുന്നു.




Post a Comment

0 Comments