1971-ലെ ഇന്‍ഡോ പാക് യുദ്ധത്തില്‍ വീരമൃത്യു വരിച്ച ധീരജവാന്‍മാരുടെ ആശ്രിതര്‍ക്ക് പ്രധാനമന്ത്രിയുടെ കൈയൊപ്പ് ചാര്‍ത്തിയ മൊമെന്റോകള്‍ നല്കുന്നു. പാലായില്‍ 17 കേരള എന്‍സിസി ബറ്റാലിയന്റെയും ലയണ്‍സ് ക്ലബ്ബ് ഓഫ് പാലായുടെയും സംയുക്താഭിമുഖ്യത്തില്‍ മൊമെന്റോ വിതരണം വ്യാഴാഴ്ച നടക്കും. രാവിലെ 11ന് പാലാ ലയണ്‍സ് ക്ലബ് ഹാളില്‍ നടക്കുന്ന യോഗത്തില്‍ ബ്രിഗേഡിയര്‍ എംഎന്‍ സാജന്‍, അനുസ്മരണവും മൊമെന്റോ വിതരണവും നിര്‍വഹിക്കും. നഗരസഭാ ചെയര്‍മാന്‍ ആന്റോ ജോസ് പടിഞ്ഞാറേക്കര സമ്മേളനം ഉദ്ഘാടനം ചെയ്യും. ലയണ്‍സ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ പ്രിന്‍സ് സ്‌കറിയ മുഖ്യപ്രഭാഷണം നടത്തും. പാലാ ലയണ്‍സ് ക്ലബ്ബ് പ്രസിഡന്റ് കെടി തോമസ് കിഴക്കേക്കര അധ്യക്ഷത വഹിക്കും. ജെസ്വിന്‍ മെല്‍വിന്‍, കേണല്‍ മൈക്കിള്‍ രാജ്, ഡോ ജോര്‍ജ്ജ് മാത്യു, വിജെ ജോര്‍ജ്ജ് വലിയപറമ്പില്‍ തുടങ്ങിയവര്‍ പ്രസംഗിക്കും. പാലായില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ കെ.റ്റി തോമസ് കിഴക്കേക്കര, ജോണി ഏറത്ത്, സിനീദ് കരുണാകരന്‍ എന്നിവര്‍ പങ്കെടുത്തു.
0 Comments