Breaking...

9/recent/ticker-posts

Header Ads Widget

കുംഭകുട ഘോഷയാത്ര ഭക്തി നിര്‍ഭരമായി



ഏറ്റുമാനൂര്‍ ശ്രീ മാരിയമ്മന്‍ കോവിലിലെ പത്താമുദയ മഹോത്സവത്തോടനുബന്ധിച്ച് നടന്ന കുംഭകുട ഘോഷയാത്ര ഭക്തി നിര്‍ഭരമായി. ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തില്‍ നിന്നുമാണ് കുംഭകുട ഘോഷയാത്ര ആരംഭിച്ചത്. വാദ്യമേളങ്ങളുടെ അകമ്പടിയോടെ നടന്ന ഘോഷയാത്രയില്‍ നിരവധി ഭക്തര്‍ പങ്കെടുത്തു. മേല്‍ശാന്തി ശ്രീകുമാര്‍ നമ്പൂതിരിയുടെ മുഖ്യ കാര്‍മികത്വത്തില്‍ കുംഭകുട അഭിഷേകവും നടന്നു. ട്രസ്റ്റ് പ്രസിഡന്റ് പി പ്രമോദ്കുമാര്‍, സെക്രട്ടറി പി.പി വിനയകുമാര്‍, ക്ഷേത്ര ഭരണ സമിതിയംഗങ്ങള്‍, ശ്രീലക്ഷ്മി മഹിളാ സമാജം അംഗങ്ങള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.




Post a Comment

0 Comments