ഇന്ത്യന്‍ മെഡിക്കല്‍ അസോസ്സിയേഷന്റേയും, കിഴതടിയൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റേയും സംയുക്താഭിമുഖ്യത്തില്‍ ലോകാരോഗ്യ ദിനാചരണത്തോടനുബന്ധിച്ച് രോഗ നിര്‍ണയ ക്യാമ്പ് നടത്തി. കോവിഡാനന്തര രോഗങ്ങള്‍, ക്യാന്‍സര്‍, സ്ത്രീ രോഗങ്ങള്‍, ജീവിതശൈലി രോഗങ്ങള്‍ എന്നിവയ്ക്കായുള്ള പരിശോധനകളാണ് നടന്നത്. ഡോ റോയി എബ്രാഹം കള്ളിവയലില്‍ ക്യാമ്പിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. കിഴതടിയൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ജോര്‍ജ്ജ് സി കാപ്പന്‍ മുഖ്യ പ്രഭാഷണം നടത്തി. കോവിഡാനന്തര രോഗനിര്‍ണയ ഹെല്‍ത്ത് ചെക്കപ്പ് പാക്കേജ് ഐ.എം.എ പ്രസിഡന്റ് ഡോ ജോസ് കുരുവിള, ഡോ സിറിയക് തോമസിന് നല്‍കി പ്രകാശനം ചെയ്തു. ബാങ്ക് വൈസ് പ്രസിഡന്റ് എം.എസ് ശശിധരന്‍, സെക്രട്ടറി ഷീജാ സി നായര്‍, തുടങ്ങിയവര്‍ പ്രസംഗിച്ചു. വിദഗ്ധ ഡോക്ടര്‍മാര്‍ പരിശോധനകള്‍ക്ക് നേതൃത്വം നല്‍കി.


.jpg)


0 Comments