ജലജീവന്‍ മിഷന്‍ പദ്ധതിയുടെ ഭാഗമായി ജലസംരക്ഷണം, ജലസംഭരണം, ജലവിഭവ പരിപാലനം എന്നിവയുടെക്കുറിച്ചുള്ള ബോധവല്‍ക്കരണവുമായി മീനച്ചില്‍ നദീജല ഉച്ചകോടി പാലായില്‍ നടന്നു. ജില്ലയിലെ മുഖ്യ ജല സ്രോതസ്സായ മീനച്ചിലാറിന്റെ തീരത്തെ ഗ്രാമപഞ്ചായത്തുകളെ ഉള്‍പ്പെടുത്തിക്കൊണ്ടാണ് പാലാ സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചത്. കിഴതടിയൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന നദീജല ഉച്ചകോടിയുടെ ഉദ്ഘാടനം മാണി സി കാപ്പന്‍ എംഎല്‍എ നിര്‍വ്വഹിച്ചു. പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് അദ്ധ്യക്ഷനായിരുന്നു. നദികളോടുള്ള ആദരവ് ഭാരതീയ സംസ്‌ക്കാരത്തിന്റെ സവിശേഷതയാണെന്ന് ബിഷപ്പ് പറഞ്ഞു. ജലമൈത്രി ക്ലബ്ബുകളുടെ ഉദ്ഘാടനം സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എംഎല്‍എ നിര്‍വ്വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മലാ ജിമ്മി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റൂബി ജോസ്, ജില്ലാ പഞ്ചായത്തംഗങ്ങളായ ജോസ് മോന്‍ മുണ്ടയ്ക്കല്‍, രാജേഷ് വാളിപ്ലാക്കല്‍, ഷോണ്‍ ജോര്‍ജ്ജ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ജോയി കുഴിപ്പാല, വിജി ജോര്‍ജ്ജ്, ലിസി സണ്ണി, മഞ്ജു ബിജു, ഉഷാ രാജു, രഞ്ജിത് മീനാഭവന്‍, സൈനമ്മ ഷാജു, ജാന്‍സി ബാബു, പിഎസ്ഡബ്ലുഎസ് ഡയറക്ടര്‍ ഫാദര്‍ തോമസ് കിഴക്കേല്‍, ഫാദര്‍ ജോസഫ് താഴത്തുവരിക്കയില്‍, ഡാന്റീസ് കൂനാനിക്കല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. മീനച്ചിലാര്‍ അകവും പുറവും എന്ന വിഷയത്തെക്കുറിച്ച് ഡോ വി സുഭാഷ് ചന്ദ്രബോസും, ജലസംരക്ഷണം പ്രായോഗിക മാര്‍ഗങ്ങള്‍ എന്ന വിഷയത്തെക്കുറിച്ച് കെ.ഡി ജോസഫ് പാലക്കാടും സെമിനാറുകള്‍ നയിച്ചു.


.jpg)


0 Comments